ചവറ : പന്മന, ചവറ പഞ്ചായത്തുകളിലെ ബഹുഭൂരിപക്ഷം വാർഡുകളിലും കുടിവെള്ളം കിട്ടാത്ത അസ്ഥയാണെന്ന് ആർ.ആസ്.പി. ആരോപിച്ചു. കോവിഡ് കാരണം മറ്റ് കുടിവെള്ള സ്രോതസ്സുകളെ ആശ്രയിക്കാനും പറ്റാത്ത സാഹചര്യമാണ്‌. ചവറ എം.എൽ.എ.യെയും ബന്ധപ്പെട്ട അധികൃതരെയും വിവരം ധരിപ്പിച്ചിട്ടും സർക്കാർ തലത്തിൽ നടപടിയെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.സുനിൽകുമാർ അഭിപ്രായപ്പെട്ടു. മാഹാമാരിക്കാലത്ത് കുടിവെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കിയില്ലെങ്കിൽ പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു