കൊല്ലം : കോർപ്പറേഷൻ പരിധിയിലെ മാലിന്യനിർമാർജനച്ചുമതല റവന്യൂ ജീവനക്കാരെ ഏൽപ്പിച്ചുള്ള കളക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച്‌ കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ.) സംഗമങ്ങൾ നടത്തി. കൊല്ലം കളക്ടറേറ്റിനുമുന്നിൽ നടന്ന പ്രതിഷേധസംഗമം സംസ്ഥാന ട്രഷറർ ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എ.ഗ്രേഷ്യസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.ഗോപകുമാർ, ജില്ലാ പ്രസിഡൻറ് ബി.ശ്രീകുമാർ, സെക്രട്ടറി ആർ.സുഭാഷ്, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഡി.അശോകൻ, ജോയിന്റ് സെക്രട്ടറി ഐ.ഷിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

കൊല്ലം താലൂക്ക് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എ.ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു.

ജി.ദേവരാജൻ, ജി.എസ്.ശ്രീകുമാർ, സേവ്യർ, ഷാലി വിശ്വനാഥ്, ബി.പി.അനി, പി.ഷാജിമോൻ, ബിജു എ., സീജ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ താലൂക്ക് ഓഫീസുകൾക്കുമുന്നിലും പ്രതിഷേധ സംഗമങ്ങൾ നടന്നു.