കൊല്ലം : ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിൽ മത്സരിച്ച എൽ.ഡി.എഫ്.-യു.ഡി.എഫ്. സ്ഥാനാർഥികൾ ചെലവാക്കിയ പണത്തിന്റെ സ്രോതസ്സ്‌ അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ബി.ജെ.പി. വേട്ടയാടലിനെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധജ്വാലയുടെ ജില്ലാതല ഉദ്ഘാടനം ചിന്നക്കടയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, ജില്ലാ സെക്രട്ടറി കരീപ്ര വിജയൻ, മുൻ ജില്ലാ പ്രസിഡന്റ്‌ ജി.ഗോപിനാഥ്, കോർപ്പറേഷൻ കൗൺസിലർമാരായ കൃപ വിനോദ്, സജിതാനന്ദ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ബിറ്റിസുധീർ, ബി.ജെ.പി. കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ്‌ സാംരാജ്, പ്രണവ് താമരക്കുളം, മനു വിപിനൻ എന്നിവർ നേതൃത്വം നൽകി. കളക്ടറേറ്റിന് മുന്നിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം എം.സുനിൽ ഉദ്‌ഘാടനം ചെയ്തു. രാമൻകുളങ്ങരയിൽ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ബി.ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. കൊല്ലം കോർപ്പറേഷനു മുന്നിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ നടന്ന സമരം യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം ഉദ്‌ഘാടനം ചെയ്തു.