ശാസ്താംകോട്ട : സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവർത്തകർ നെടിയവിളയിൽ സായാഹ്നധർണ നടത്തി. കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബാബുൽദേവ് ഉദ്ഘാടനം ചെയ്തു.

ബൈജു ചെറുപൊയ്ക അധ്യക്ഷത വഹിച്ചു. സന്തോഷ് ചിറ്റേടം, മധുകുമാർ, നമ്പൂരേത്ത് തുളസീധരൻ പിള്ള, സുധ ചന്ദ്രൻ, ബിജുകുമാർ, ജയചന്ദ്രബാബു, ശ്യാം, മോഹനൻ എന്നിവർ സംസാരിച്ചു.