പെരിനാട് : വെള്ളിമൺ മഹാത്മാ അയ്യങ്കാളി സാംസ്കാരികസമിതി ഡോ. ബി.ആർ.അംബേദ്കറുടെ 65-ാം ചരമവാർഷികദിനം ആചരിച്ചു. പെരിനാട് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ കെ.സോമവല്ലി ദീപംതെളിച്ചു. സമിതി അംഗങ്ങൾ പുഷ്പാർച്ചന നടത്തി.