പരവൂർ ‍ : പരവൂർ-ചാത്തന്നൂർ റോഡരികിൽ ചത്ത പശുക്കുട്ടിയെ തള്ളിയത് നാട്ടുകാർക്ക് ദുരിതമായി.

കോട്ടേക്കുന്ന് ക്ഷേത്രത്തിനുസമീപം റോഡരികിലാണ് പശുക്കുട്ടിയുടെ ജഡം ഉപേക്ഷിച്ചത്. പ്രദേശത്ത് ബുധനാഴ്ച രാവിലെയോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. പശുവിന്റെ ശരീരാവശിഷ്ടങ്ങൾ നായകൾ കൊത്തിവലിക്കുന്ന നിലയിലായിരുന്നു. ഒരു നായ റോഡിനുകുറുകേ ചാടിയതിനെ തുടർന്ന് ബൈക്കിൽനിന്നുവീണ് രണ്ടുയാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുർഗന്ധം പരന്നതോടെ പരിസരവാസി പശുക്കുട്ടിയെ കുഴിച്ചിട്ടു.

മുൻപും ചത്ത മൃഗങ്ങളെ ചാക്കിലാക്കി ഇവിടെ തള്ളിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ സ്വന്തം ചെലവിൽ കുഴിച്ചിടുകയായിരുന്നു. മാലിന്യം തള്ളിയാലും കുഴിച്ചിടുന്നത് പരിസരവാസികളാണ്. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാലിന്യം തള്ളുന്നത് തടയാനായില്ല.