തെന്മല : ഒരുവശത്ത് വാശിയേറിയ പോരാട്ടം നടക്കുമ്പോൾ മറുവശത്ത് മാതൃകാപ്രവർത്തനവുമായി ഉദ്യോഗസ്ഥർ. തെന്മല പഞ്ചായത്തിലെ വാശിയേറിയ മത്സരം നടക്കുന്ന വാർഡുകളിലൊന്നായ ഇടമൺ തേവർകുന്നിൽ അങ്കണവാടിയിലായിരുന്നു ബൂത്ത്. ഇറങ്ങുന്നഭാഗം പടികളായതിനാൽ സ്വന്തമായി വോട്ടുചെയ്യാൻ കഴിയാത്തവർക്കും നടക്കാൻ സാധിക്കാത്തവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കി. അതോടെ പലപ്പോഴും ഉദ്യോഗസ്ഥർക്ക്‌ വോട്ടർമാരുടെ അരികിലെത്തി ഒപ്പുശേഖരണം നടത്തേണ്ടതായിവന്നു.