പരവൂർ : പഠിച്ച സ്കൂളിൽ തിരഞ്ഞെടുപ്പ് സ്പെഷ്യൽ പോലീസ് ഓഫീസറായി ഡ്യൂട്ടിക്കെത്തിയ ആതിരയ്ക്ക് തന്റെ ആഗ്രഹം സഫലമായതിൽ സന്തോഷം.

പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ആതിര ജോലിക്കെത്തിയത്. 2013-15 ബാച്ചിൽ ഇതേ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്നു ആതിര.

ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയാണ്. എസ്.പി.സി.ക്ക്‌ അഭിമാനമായിമാറിയ ആതിരയെ പരവൂർ പോലീസ് ഇൻസ്പെക്ടർ ആർ.രതീഷ് സ്കൂളിലെത്തി പരവൂർ ജനമൈത്രി പോലീസിനുവേണ്ടി പൊന്നാടയണിയിച്ച് ആദരിച്ചു. ജനമൈത്രി എ.എസ്.ഐ. ഹരി സോമനും ഒപ്പമുണ്ടായിരുന്നു. എസ്.പി.സി. കൊല്ലം സിറ്റി ഘടകവും ആതിരയെ അനുമോദിച്ചു. കൂടെ പഠിച്ച പൂതക്കളം സ്കൂളിലെ കൂട്ടുകാരികളും ആതിരയെക്കണ്ട് അനുമോദനങ്ങൾ അറിയിച്ചു.