കരുനാഗപ്പള്ളി : തുടർച്ചയായ മഴയിൽ പള്ളിക്കലാർ കരകവിയുന്നു. തൊടിയൂർ-പാവുമ്പ റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള വാഹനഗതാഗതം ബുദ്ധിമുട്ടിലായി.
മഴ ഇതേനിലയിൽ തുടർന്നാൽ ഗതാഗതം പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണ്.
സമീപത്തെ വയലുകളും വെള്ളത്തിൽ മുങ്ങി. കളരിക്കൽ-ചുരുളി ബണ്ടിലും വെള്ളം കയറി. പള്ളിക്കലാറ്റിൽ കൂരിക്കുഴി പാലംമുതൽ മണ്ണിട്ട ഡാം വരെയുള്ള ഭാഗത്ത് ആഴം കൂട്ടിയിരുന്നു. അതിനാൽ ഈ ഭാഗത്ത് തീരപ്രദേശങ്ങളിൽ വെള്ളം കയറിയിട്ടില്ല.