കൊല്ലം :കൊല്ലം കോർപ്പറേഷനിൽ പരമാവധി സീറ്റുകൾ പിടിച്ചെടുക്കാനുള്ള മുന്നണി ചർച്ചകൾ അന്തിമഘട്ടത്തിൽ. തിങ്കളാഴ്ചയോടെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പുകളാണ്‌ നടക്കുന്നത്‌. ഘടക കക്ഷികളുമായുള്ള ചർച്ചകൾ തുടരുകയാണ്‌. പുതിയ കക്ഷികൾ എത്തിയതുമൂലമുള്ള സീറ്റ്‌ വിഭജനമാണ്‌ എൽ.ഡി.എഫിലെ ചർച്ചാവിഷയം. വിട്ടുപോയ ഘടക കക്ഷികളുടെ സീറ്റുകൾ പങ്ക്‌ വയ്ക്കലാണ്‌ യു.ഡി.എഫിലെ പ്രതിസന്ധി.

പുതിയ കക്ഷികൾക്ക്‌ സീറ്റ്‌ നൽകുന്നത്‌ തങ്ങളുടെ സീറ്റുകളിൽനിന്നാകരുതെന്ന നിലപാടാണ്‌ സി.പി.ഐ.ക്ക്‌. ചർച്ചകളിൽ അവരത്‌ വ്യക്തമാക്കുന്നുമുണ്ട്‌.

സി.പി.എം.-24, സി.പി.ഐ.-11, സ്വതന്ത്ര-ഒന്ന്‌ എന്നിങ്ങനെയാണ്‌ എൽ.ഡി.എഫ്‌. കക്ഷിനില. ഭരണത്തിന്റെ തുടക്കത്തിൽ യു.ഡി.എഫിനൊപ്പമായിരുന്ന ജെ.എസ്‌.എസ്‌. കൗൺസിലർ പിന്നീട്‌ എൽ.ഡി.എഫിൽ എത്തുകയായിരുന്നു.യു.ഡി.എഫിൽ അതൃപ്‌തി

സീറ്റ്‌ വർധിപ്പിക്കാൻ ബി.ജെ.പി.

എൽ.ഡി.എഫിൽ സീറ്റിനായി തർക്കം