പുനലൂർ : പത്തനാപുരം താലൂക്ക് എൻ.എസ്.എസ്.കരയോഗ യൂണിയൻ പ്രസിഡന്റായിരുന്ന ആർ.ബാലകൃഷ്ണപിള്ളയെയും വൈസ് പ്രസിഡന്റായിരുന്ന എം.ബി.ഗോപിനാഥൻ പിള്ളയെയും ചെമ്മന്തൂർ സൗത്ത് 4751-ാം നമ്പർ മന്നം സ്മാരക എൻ.എസ്.എസ്.കരയോഗം അനുസ്മരിച്ചു.

താലൂക്ക് യൂണിയൻ ഭരണസമിതി അംഗം അശോക് ബി.വിക്രമൻ യോഗം ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ് ആർ.മുരളീധരൻ പിള്ള അധ്യക്ഷനായി. പുനലൂർ നഗരസഭയുടെ മുൻ ചെയർമാൻ എം.എ.രാജഗോപാൽ, എൻ.എസ്.എസ്.യൂണിയൻ ഭരണസമിതി അംഗം ജെ.രാധാകൃഷ്ണപിള്ള, പി.പ്രദീപ്കുമാർ, കരയോഗം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.