:വീതി കുറഞ്ഞ കൊല്ലം-തിരുമംഗലം പാതയിലെ കൈയേറ്റങ്ങൾ പലപ്പോഴും ഗതാഗതക്കുരുക്കിനുതന്നെ ഇടയാക്കുകയാണ്. ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ നെടുമ്പായിക്കുളംഭാഗംവരെ സ്ഥിരം നിർമാണങ്ങൾ അനവധിയുണ്ട്. നിയമലംഘനങ്ങൾ തടയാൻ അധികൃതർ മടിക്കുന്നതുകൊണ്ടുതന്നെ അനധികൃത നിർമാണങ്ങൾ അനുദിനം കൂടുകയാണ്.