പരവൂർ : തെക്കുംഭാഗം കൊച്ചുവീട് മഹാദേവർക്ഷേത്രത്തിൽ അഷ്ടബന്ധകലശവും പരിഹാരക്രീയകളും തിങ്കളാഴ്ച തുടങ്ങി. ബുധനാഴ്ച സമാപിക്കും. ബുധനാഴ്ച രാവിലെ ഗണപതിഹോമവും ബിംബശുദ്ധികലശവും ധാരയും ജീവകലശപൂജയും തന്ത്രി ജയകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഷ്ടബന്ധച്ചാർത്തും നടക്കും.