പരവൂർ : ഭൂതക്കുളം വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രത്തിൽ തിരുനാൾ ഉത്സവം 12-ന് കൊടിയേറും. ഉത്സവത്തിന്റെ ഭാഗമായ ദശാവതാരച്ചാർത്ത് 10-ന് വൈകീട്ട് തുടങ്ങും. 19-നാണ് ആറാട്ട്. 10-ന് വൈകീട്ട് ആറിന് മത്സ്യാവതാരച്ചാർത്ത്‌, 11-ന് അഞ്ചിന് കൂർമാവതാരച്ചാർത്ത്‌.

12-ന് രാവിലെ 9.30-നും 10.15-നും മധ്യേ കെടിയേറ്റ്, 13-ന് വൈകീട്ട് അഞ്ചിന് നരസിംഹാവതാരച്ചാർത്ത്, ശ്രീഭൂതബലി. 14-ന് രാവിലെ വിഷുക്കണിദർശനം, വൈകീട്ട് അഞ്ചിന് വാമനാവതാരം. 15-ന് ഒൻപതിന് കലശപൂജ, 10-ന് ഉത്സവബലി, 11.30-ന് ഉത്സവബലിദർശനം.

16-ന് അഞ്ചിന് ശ്രീരാമാവതാരദർശനം, അർച്ചന, 17-ന് ഒൻപതിന് കലശപൂജ, 10-ന് ഉത്സവബലി, വൈകീട്ട് അഞ്ചിന് ബലരാമാവതാരച്ചാർത്ത്, ഏഴിന് ദുർഗാമാഹാത്മ്യം മേജർസെറ്റ് കഥകളി. 18-ന് രാവിലെ കലശ-കളഭപൂജ, 11.30-ന് കളഭാഭിഷേകം, വൈകീട്ട് അഞ്ചിന് ശ്രീകൃഷ്ണാവതാരച്ചാർത്ത്, രാത്രി ഒൻപതിന് പള്ളിവേട്ട.

19-ന് ഏഴിന് പൊങ്കാല, ഒൻപതിന് കളഭാഭിഷേകം, നാലരയ്ക്ക് കൽക്കി അവതാരം, അഞ്ചരയ്ക്ക് ആറാട്ടെഴുന്നള്ളിപ്പ്, ആറരയ്ക്ക് ചാക്യാർകൂത്ത്, ഏഴരയ്ക്ക്‌ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, തുടർന്ന് കൊടിയിറക്ക്, ദീപക്കാഴ്ച, വലിയകാണിക്ക സമർപ്പണം എന്നിവയാണ് പരിപാടികൾ.