കൊട്ടാരക്കര : പ്രൊഫഷണൽ കലാസംഘടനകളുടെയും ഏജൻസി സംഘടനകളുടെയും കൂട്ടായ്മയായ ആർട്ടിസ്റ്റ്‌സ് ഏജന്റ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിജീവന കലാസംഗമം നടത്തുന്നു.

തിയേറ്റർ അടക്കം എല്ലാ തൊഴിൽമേഖലകളും തുറന്നിട്ടും സ്റ്റേജ് കലാകാരൻമാർക്കുള്ള വിലക്ക് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചും കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് കലാപരിപാടികളും ഘോഷയാത്രകളും ഉത്സവങ്ങളും നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ചൊവ്വാഴ്ച സെക്രട്ടേറിയേറ്റിനു മുന്നിലാണ് സംഗമം.

അഞ്ചുമാസം നീളുന്ന ഉത്സവകാലമാണ് കലാകാരൻമാരുടെ ഏക വരുമാനകാലം. കലാപരിപാടികൾക്ക് വേദിയില്ലാത്തത് കലാകാരൻമാരെ പട്ടിണിയിലാക്കുന്നു.

ചൊവ്വാഴ്ച പത്തിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ കലാജാഥ ആരംഭിക്കും.

ഇരുപത്തിയഞ്ചോളം മജീഷ്യൻമാർ കണ്ണുകെട്ടി ബൈക്ക് ഓടിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തുമെന്ന് കമ്മറ്റി പ്രസിഡന്റ് വയയ്ക്കൽ മധു അറിയിച്ചു.