പ്ലാപ്പള്ളി : കൊട്ടാരക്കര അംബേദ്കർ പഠനകേന്ദ്രവും കാക്കത്താനം അംബേദ്കർ ഗ്രന്ഥശാലയും ചേർന്ന് ഡോ. അംബേദ്കർ പരിനിർവാണദിനാചരണവും ഭരണഘടനാ ക്ലാസും നടത്തി. ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ഡയറക്ടർ പള്ളിക്കൽ സാമുവൽ അധ്യക്ഷത വഹിച്ചു.

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിനി ജോസ്, പഞ്ചായത്ത്‌ അംഗം സുനിൽ ടി.ഡാനിയൽ, പി.മുരളീധരൻ, ഡോ. എസ്.ജയശങ്കർ, പെരിനാട് ഗോപാലകൃഷ്ണൻ, ദാസൻ താമരക്കുടി, നീലേശ്വരം കൃഷ്ണൻകുട്ടി, സന്തോഷ് ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. പുഷ്പാർച്ചനയും ഭരണഘടനാസംരക്ഷണ പ്രതിജ്ഞയെടുക്കലും നടത്തി.