അഞ്ചൽ : അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ പ്രതിഷേധങ്ങളും സമരങ്ങളും കേരള ഹൈക്കോടതി നിരോധിച്ചു. കോളേജിനു പുറത്തുനടക്കുന്ന സമരങ്ങളും പ്രതിഷേധയോഗങ്ങളും കോളേജിന്റെ പ്രവേശനകവാടത്തിൽ തടസ്സമുണ്ടാകുന്നിെല്ലന്ന് ജില്ലാ പോലീസ് മേധാവിയും, അഞ്ചൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും ഉറപ്പുവരുത്തണമെന്ന്‌ കോടതിവിധിയിൽ പറയുന്നു. കോളേജിൽനടന്ന പി.ടി.എ.ജനറൽബോഡി വിധിയെ സ്വാഗതം ചെയ്തു.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ ഭാവിയിൽ രാഷ്ട്രീയത്തിന് അതീതമായി പാർലമെന്ററി രീതിയിൽ നടത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പി.ടി.എ.യോഗം ആവശ്യപ്പെട്ടു.