ഓയൂർ : ചൊവ്വാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഓയൂരും പരിസര പ്രദേശങ്ങളിലും നാശം സംഭവിച്ചു. മരങ്ങളും വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞുവീണാണ്‌ നാശനഷ്ടം ഉണ്ടായത്.

ഓയൂർ ടൗൺ, പുത്തൻവിള, വെളിനല്ലൂർ, അടയറ, കാറ്റാടി, കാളവയൽ കരിശിൻമൂട് അടുതലഭാഗങ്ങിൽ മരങ്ങൾ കെട്ടിടത്തിന്റെയും വീടുകളുടെയും വൈദ്യുത പോസ്റ്റുകളുടെയും മുകളിൽ വീഴുകയായിരുന്നു.

ഓയൂർ ചുങ്കത്തറയിൽ സുജിത് വിലാസത്തിൽ ശ്യാമളയുടെ വീടിന്റെ ടിൻ ഷീറ്റ് മേൽക്കൂര കാറ്റിൽ പറന്ന് നിലംപതിച്ചു.

ഓയൂർ ഗവ. എൽ.പി.സ്കൂളിന്റെ മുന്നിൽ നെല്ലി, മാവ് എന്നിവയുടെ ശിഖരങ്ങൾ ഒടിഞ്ഞുവീണു. ഒായൂരിൽ കെ.എസ്.ഇ.ബി.യുടെ ഒട്ടെറെ പ്രദേശങ്ങളിലായി ഇരുപതിലധികം വൈദ്യുത തൂണുകൾ ഒടിഞ്ഞും നിലംപതിച്ച നിലയിലുമാണ്. പല ഭാഗങ്ങളിലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.