അഞ്ചാലുംമൂട് : തൃക്കടവൂർ കുരീപ്പുഴയിൽ മത്സ്യബന്ധനവല തീവെച്ചുനശിപ്പിച്ചതായി പരാതി. കുരീപ്പുഴ എ.ഡി.എം.നിവാസിൽ മനോജ് ഡൊമിനിക്കിന്റെ ആറ് മത്സ്യബന്ധന വലകൾക്കാണ് സമൂഹവിരുദ്ധർ തീവെച്ചത്.

വീടിന് അൽപ്പമകലെയുള്ള കായൽത്തീരത്താണ് വലകൾ സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിനായി വലയെടുക്കാൻ എത്തിയപ്പോഴാണ് കത്തിനശിച്ചതായി കണ്ടത്. അഞ്ചാലുംമൂട് പോലീസ്‌ അന്വേഷണമാരംഭിച്ചു.