കൊട്ടിയം : ബൂത്തിനടുത്ത് കെട്ടിടത്തിനു മുകളിൽ ഉയരത്തിൽ സ്ഥാപിച്ചിരുന്ന സ്ഥാനാർഥിയുടെ പരസ്യ ബോർഡ് ഫയർ ഫോഴ്സ് സംഘമെത്തി നീക്കി. ബോർഡ് നീക്കംചെയ്യാനുള്ള ശ്രമം യു.ഡി.എഫ്.പ്രവർത്തകർ തടഞ്ഞത് പഴയാറ്റിൻകുഴിയിൽ നേരിയ സംഘർഷത്തിനു കാരണമായി.

ബോർഡ് നീക്കണമെന്ന് എൽ.ഡി.എഫ്.പ്രവർത്തകർ ശഠിച്ചതോടെ ഇരവിപുരം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന മൂന്ന് പാർട്ടികളുടെയും ബൂത്തുകൾ മാറ്റുകയും കെട്ടിടത്തിനുമുകളിൽ കയറി ഫയർ ഫോഴ്‌സ് സംഘം ബോർഡ് നീക്കംചെയ്യുകയുമായിരുന്നു.