പരവൂർ : തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശാനുസരണം പൂതക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രദേശത്തെ മിക്കവാറും എല്ലാ പോളിങ്‌ ബൂത്തുകളും ഹരിതാഭമാക്കിയിരുന്നെങ്കിലും പൂതക്കുളം നോർത്ത് ഗവ. എൽ.പി.സ്കൂളാണ് പ്രധാന ആകർഷണകേന്ദ്രമായത്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനയുടെയും കുടുംബശ്രീ പ്രവർത്തകരുടെയും മേൽനോട്ടത്തിലാണ്‌ ബൂത്തുകൾ തെങ്ങോല, വാഴയില, പൂക്കൾ തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾകൊണ്ട്‌ അലങ്കരിച്ചത്.

ബൂത്തുതലത്തിൽ ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് എങ്ങനെ നടത്താമെന്നു പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

പഞ്ചായത്താണ് ഹരിതകർമസേനാംഗങ്ങളെ ബൂത്തുകളിൽ നിയോഗിച്ചത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളം, ആഹാരം എന്നിവ യഥാസമയം എത്തിക്കാനുള്ള ചുമതലയും ഇവരെയാണ് ഏൽപ്പിച്ചിരുന്നത്.