ചടയമഗംലം :കോളേജ് വിദ്യാർഥിനിയായ ആയൂർ സ്വദേശനിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മൈനാഗപ്പള്ളി കടപ്പ, തടത്തിൽ പുത്തൻവീട്ടിൽ ലിജോ ജോയി(25)യെയാണ് ചടയമംഗലം പോലീസ് ഇൻസ്പെക്ടർ ബിജോയി, എസ്.ഐ. ജെ.സലിം, പോലീസുകാരയ സനൽകുമാർ, അജീഷ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്.

തുടർച്ചയായി അസഭ്യങ്ങളും ലൈംഗികച്ചുവയുള്ള വോയ്‌സ്‌ മെസേജുകളും അയച്ചും വോയ്‌സ് എഡിറ്റുചെയ്ത് പരസ്യപ്പെടുത്തിയും പെൺകുട്ടിയെ അപമാനിക്കുകയായിരുന്നു. തിരുവനന്തപുരം ഹൈടെക് സെല്ലിന്റെയും കൊട്ടാരക്കര സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് കർണാടക-തമിഴ്‌നാട് അതിർത്തിയിലെ ഹുസ്സൂരിൽനിന്ന്‌ ലിജോ ജോയിയെ അറസ്റ്റുചെയ്തത്.

റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി.രവി, അഡീഷണൽ മേധാവി ബിജുമോൻ, ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.