പരവൂർ : കഴുത്തിൽ കൊഴുപ്പടിഞ്ഞുണ്ടായ വലിയ മുഴയുമായി ജീവിതം തള്ളിനീക്കുന്ന 85-കാരിയായ കുഞ്ഞിക്കുട്ടിക്ക്‌ ഒരുമാസത്തിനകം വീട് നിർമിച്ചുനൽകുമെന്ന് പരവൂർ എസ്.എൻ.വി.ആർ.സി.ബാങ്ക് പ്രസിഡന്റും കെ.പി.സി.സി. അംഗവുമായ നെടുങ്ങോലം രഘു.

ബുധനാഴ്ച മാതൃഭൂമി ദിനപത്രത്തിൽ വന്ന കുഞ്ഞിക്കുട്ടിയുടെ ദുരിതകഥ ശ്രദ്ധയിൽപ്പെട്ടിരുന്നു.

പരവൂർ പോലീസ് ഇൻസ്പെക്ടർ സംജിത്ഖാനും ജനമൈത്രിയുടെ ചുമതലയുള്ള നാട്ടുകാരനായ എ.എസ്.ഐ. ഹരി സോമനും ഇതേ ആവശ്യവുമായെത്തി.

ബാങ്കിന്റെയും ജീവനക്കാരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മറ്റും സഹകരണത്തോടെ പരമാവധി ഒരു മാസത്തിനകംതന്നെ കുഞ്ഞിക്കുട്ടിക്ക്‌ വീട് നിർമിച്ചുനൽകുമെന്നും അതിനായുള്ള പ്രാരംഭനടപടികൾ ബുധനാഴ്ചതന്നെ ആരംഭിച്ചതായും നെടുങ്ങോലം രഘു ജനമൈത്രി പോലീസിനെ അറിയിച്ചു.