ചാത്തന്നൂർ : വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി, എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി പദവികളിൽ കാൽനൂറ്റാണ്ട്‌ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി ചാത്തന്നൂർ ശ്രീനാരായണ കോളേജിന്റെ നേതൃത്വത്തിൽ സമ്മേളനം നടത്തി.

മുൻ പ്രിൻസിപ്പലും യു.ജി.സി.എമറിറ്റസ് പ്രൊഫസറുമായ ഡോ. ഡി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്.ലത അധ്യക്ഷത വഹിച്ചു.

ഡോ. എം.കിരൺമോഹൻ, ഡോ. സി.എസ്.സുബാഷ്‌ചന്ദ്രൻ, ഡോ. എം.ജി.ബിജു, എസ്.മുത്ത്, ജിനു ഗോപാലകൃഷ്ണൻ, ആർദ്ര ആർ.ഉദയൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചേർത്തലയിൽനിന്നുള്ള രജതജൂബിലി ആഘോഷങ്ങളുടെ തത്‌സമയപ്രദർശനവും നടന്നു.