കൊല്ലം : ജില്ലാ കേഡറ്റ് ജൂനിയർ അണ്ടർ 21 കരാട്ടെ ചാമ്പ്യൻഷിപ്പ് ചെങ്ങമനാട് ബി.ആർ.എം. സെൻട്രൽ സ്കൂളിൽ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സാം കെ.ഡാനിേയൽ ഉദ്ഘാടനം ചെയ്തു.

കരാട്ടെ അസോസിയേഷൻ പ്രസിഡൻറ് എസ്.രഘുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് കെ.രാമഭദ്രൻ മുഖ്യാതിഥിയായിരുന്നു. എസ്.വിജയൻ, ജി.ചന്തു, ടി.എം.ജാഫർ, ടി.എ.തോമസ്, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.