കൊല്ലം : ആർ.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അബനി റോയ് അനുസ്മരണ സമ്മേളനം നടത്തി. സി.രാഘവൻ പിള്ള സ്മാരക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അധ്യക്ഷനായി. ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജൻ, സി.പി.ഐ. നേതാവ് ജി.ലാലു, കോൺഗ്രസ് നേതാവ് സൂരജ് രവി, കെ.എസ്.വേണുഗോപാൽ, ടി.സി.വിജയൻ, ജെ.മധു, കെ.സിസിലി, ഇടവനശ്ശേരി സുരേന്ദ്രൻ, കുരീപ്പുഴ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.