ശാസ്താംകോട്ട : കോവിഡ് പ്രതിരോധ കുത്തിവെപ്പുൾപ്പെടെയുള്ള കാര്യങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിന് ശാസ്താംകോട്ട ബി.ആർ.സി.യിൽ കെ.എസ്.ടി.എ. സഹായകേന്ദ്രം തുടങ്ങി. രജിസ്‌ട്രേഷനും കോവിഡ് കാലത്തെ മറ്റ് സഹായങ്ങളും ഈ കേന്ദ്രത്തിൽനിന്നു ലഭിക്കും. കോവിഡിന്റെ ആദ്യവ്യാപനകാലത്തും സംഘടന സഹായഹസ്തവുമായി രംഗത്തുണ്ടായിരുന്നു. രണ്ടാംഘട്ട പ്രവർത്തനമെന്ന നിലയിലാണ് പുതിയ സംരംഭം ആരംഭിച്ചത്.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ഉപജില്ലാ പ്രസിഡന്റ് ബി.ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ എസ്., രഘുനാഥൻ പിള്ള, ദീപക് കുമാർ, സി.വിനയചന്ദ്രൻ, മനോജ് കുമാർ വി.എസ്., ശിഹാബ് എന്നിവർ പ്രസംഗിച്ചു.