ശാസ്താംകോട്ട :ശാസ്താംകോട്ടയിൽ കോവിഡ്-19 പ്രാഥമികചികിത്സാകേന്ദ്രം (സ്റ്റെപ്ഡൗൺ സി.എഫ്.എൽ.ടി.സി.) ആരംഭിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുതുപിലാക്കാട് ബി.എം.സി.എൻജിനീയറിങ് കോളേജിന്റെ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് ആശുപത്രി തുടങ്ങിയത്. സ്റ്റെപ്പ് ഡൗൺ സി.എഫ്.എൽ.ടി. സെന്റർ എന്നനിലയിലാണ് പ്രവർത്തനം.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കോവിഡ് രോഗികളിൽ ലക്ഷണങ്ങൾ പ്രകടമല്ലാത്തവരെയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ മതിയായ സൗകര്യങ്ങളില്ലാത്തവരെയുമായിരിക്കും പ്രവേശിപ്പിക്കുക. 120 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്.

കെ.സോമപ്രസാദ് എം.പി. ഉദ്ഘാടനം നിർവഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗീതാകുമാരി, സ്ഥിരംസമിതി അധ്യക്ഷരായ കെ.സനിൽകുമാർ, എസ്.ഷീജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് ആർ.എസ്. തുടങ്ങിയവർ പങ്കെടുത്തു.