ചാത്തന്നൂർ : ആർ.എസ്.എസ്. കല്ലുവാതുക്കൽ മണ്ഡൽ കാര്യവാഹ് അനീഷിന്റെയും ബാലഗോകുലത്തിന്റെ ശ്രീരാമപുരം ഭാഗിനിപ്രമുഖായ അവിതയുടെയും ചരമവാർഷികദിനത്തിൽ രക്തദാനം നടത്തി. അനീഷ്-അവിത സ്മാരക സേവാസമിതിയുടെയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു.

മകൾ കൃഷ്ണഭദ്ര ദീപം കൊളുത്തി. തുടർന്ന് സംഘപരിവാർ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടന്ന രക്തദാനച്ചടങ്ങ് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.സുദീപ ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്.സത്യപാലൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രോഹിണി, ഗ്രാമപ്പഞ്ചായത്ത്‌ അംഗം രജിതാകുമാരി, ആർ.എസ്.എസ്. നഗർ കാര്യവാഹ് അവിനാശ്, നഗർ സേവാപ്രമുഖ് ജി.കണ്ണൻ ശ്രീരാമപുരം, നഗർ ശാരീരിക് പ്രമുഖ് ആർ.നിബിൻ, കല്ലുവാതുക്കൽ മണ്ഡൽ കാര്യവാഹ് വി.വിശാഖ് എന്നിവർ പങ്കെടുത്തു.