കൊല്ലം : കേരള മുസ്‌ലിം ജമാഅത്ത് കാവനാട് യൂണിറ്റ് കമ്മിറ്റി റംസാൻ റിലീഫ് വിതരണം ചെയ്തു. ജില്ലാ സംഘടനാകാര്യ പ്രസിഡൻറ്‌ ഫസലുദ്ദീൻ മുസലിയാർ ഉദ്ഘാടനം ചെയ്തു.

കൊല്ലം സോൺ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, വൈസ് പ്രസിഡൻറ് അബ്ദുൽ സലാം, സർക്കിൾ പ്രസിഡൻറ് ഹാഷിം മുസലിയാർ, മുഹമ്മദ്കുഞ്ഞി മുതിരപ്പറമ്പ് എന്നിവർ പങ്കെടുത്തു.