പുത്തൂർ :ചെറുമങ്ങാട്ടും കൈതക്കോട്ടും മിന്നലേറ്റ് വീടുകൾക്ക് നാശം. ചെറുമങ്ങാട് ചേരിയിൽ ദേവീക്ഷേത്രത്തിനുസമീപം ചേരിയിൽ തെക്കേതിൽ ഓമനയുടെ വീടിനാണ് മിന്നലേറ്റത്. ഭിത്തി പൊട്ടിയടർന്നുവീണു. വയറിങ് കത്തിനശിച്ചു.

വൈദ്യുതോപകരണങ്ങൾക്കും കേടുപാടുകൾ പറ്റി. ഈ സമയം വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയുടെ ശരീരത്തിലേക്കാണ് ഭിത്തിയുടെ ഭാഗങ്ങൾ വീണത്. ഇവരുടെ കൈക്ക്‌ പരിക്കേറ്റിട്ടുണ്ട്.

കൈതക്കോട് മതിലിൻമൂലയിൽ ജോർജ്‌ വർഗീസിന്റെ വീട്ടിലും മിന്നലേറ്റ് നാശനഷ്ടമുണ്ടായി. കാർ പോർച്ചിന്റെ ഭിത്തി പൊട്ടിയടർന്നു. ജനാലച്ചില്ലുകളും തകർന്നു. കബോർഡ്‌ ഇളകിത്തെറിച്ചു.