ഓച്ചിറ :തഴവ ബി.ജെ.എസ്.എം.മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിൽ 'കൂടെയുണ്ട് മാതൃഭൂമി' പദ്ധതി ആരംഭിച്ചു. സി.പി.സി.ആർ.ഐ.യിൽനിന്ന്‌ വിരമിച്ച കൃഷിശാസ്ത്രജ്ഞരായ ഡോ. ആർ.ഡി.അയ്യരും ഡോ. രോഹിണി അയ്യരും ചേർന്ന് പത്രത്തിന്റെ കോപ്പി ഹെഡ്മിസ്ട്രസ് പി.ഒ.താരയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്‌മെൻറ്‌ പ്രതിനിധി അനൂപ് രവി, പി.ടി.എ.വൈസ് പ്രസിഡന്റ് അനിൽ പുലിത്തിട്ട, പഞ്ചായത്ത് മുൻ അംഗം സലിം അമ്പീത്തറ, അധ്യാപകരായ ആർ.ബിജു, ജി.അജിത്കുമാർ എന്നിവർ പങ്കെടുത്തു.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് ഇന്ത്യ എന്ന സംഗീതക്കൂട്ടായ്മയിലെ ഗായികയും ലണ്ടനിലെ ക്യൂൻ എലിസബത്ത് ആശുപത്രിയിലെ ഗൈനെക്-കാൻസർ സ്പെഷ്യലിസ്റ്റുമായ ഡോ. രമ അയ്യരാണ് പത്രം സ്പോൺസർ ചെയ്തത്.