ചാത്തന്നൂർ :കോൺഗ്രസ് നേതാവും കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ജോർജുകുട്ടി അബ്രഹാമിന്റെ 13-ാം ചരമവാർഷിക അനുസ്മരണവും ഫൗണ്ടേഷൻ ഉദ്ഘാടനവും വ്യാഴാഴ്ച നടത്തും. വൈകീട്ട് നാലിന് കല്ലുവാതുക്കൽ ജങ്‌ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ വട്ടക്കുഴിക്കൽ മുരളി അധ്യക്ഷത വഹിക്കും.