ചാത്തന്നൂർ :ഡി.വൈ.എഫ്.ഐ. നെടുങ്ങോലം മേഖലാ കമ്മിറ്റി യുവജനമുന്നേറ്റ ജാഥ നടത്തി. എൽ.ഡി.എഫ്.സർക്കാരിന്റെ ക്ഷേമ-വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചും പി.എസ്.സി.നിയമനങ്ങളുടെ പേരിൽ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രതിപക്ഷനീക്കം തുറന്നുകണിച്ചുമായിരുന്നു ജാഥ സംഘടിപ്പിച്ചത്. നെടുങ്ങോലം ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച ജാഥ ഡി.വൈ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.ബിനു ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി ആർ.രഞ്ജിത്ത് ക്യാപ്റ്റനും മേഖലാ പ്രസിഡൻറ് രമ്യനാഥ് വൈസ് ക്യാപ്റ്റനും യു.എസ്.രാഹുൽ മാനേജരുമായി ജാഥയ്ക്ക് നേതൃത്വം നൽകി. എം.എൽ.എ.മുക്ക്, പുന്നമുക്ക്, പോളച്ചിറ, കൊച്ചാലുംമൂട്, പാറയിൽക്കാവ്, പരക്കുളം, പുക്കുളം, സുനാമി ഫ്ലാറ്റ് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മാലാക്കായലിൽ സമാപിച്ചു.

സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.ജയലാൽ ഉണ്ണിത്താൻ, ഡി.വൈ.എഫ്.ഐ.ബ്ലോക്ക് സെക്രട്ടറി എം.ഹരികൃഷ്ണൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് എ.എസ്., സുവർണൻ, ജി.സുരേഷ്, സുരേഷ്‌കുമാർ, സിനിലാൽ, സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.