ചാത്തന്നൂർ : അഴിമതിവിരുധം, പ്രീണനവിരുധം സമഗ്രവികസനം എന്നീ മുദ്രാവാക്യങ്ങളുയർത്തി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര അഞ്ചിന് വൈകീട്ട് 7.30-ന് ചാത്തന്നൂരിൽ എത്തും. സംസ്ഥാന സർക്കാരിന്റെ അഴിമതിയും കേന്ദ്രഗവൺമെന്റിന്റെ വികസനപദ്ധതികളും വിശദീകരിക്കുന്ന ലഘുലേഖയുമായി ഗൃഹസമ്പർക്കവും സ്വച്ഛ് ഭാരത് അഭിയാൻ ശുചീകരണ പ്രവർത്തനങ്ങളും നടന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കൊട്ടിയത്ത് എത്തുന്ന വിജയ യാത്രയെ നിയോജകമണ്ഡലം പ്രസിഡന്റ്‌ എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് ചാത്തന്നൂരിൽ നടക്കുന്ന സമ്മേളനത്തിൽ ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, തമിഴ്നാട് ബി.ജെ.പി. നേതാവ് അണ്ണാമലൈ എന്നിവർ പങ്കെടുക്കുമെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ്‌ എസ്.പ്രശാന്ത്, സംസ്ഥാന സമിതി അംഗം കിഴക്കനേല സുധാകരൻ, മണ്ഡലം ജനറൽ സെക്രട്ടറി മൈലക്കാട് മുരളി എന്നിവർ അറിയിച്ചു.