പുത്തൂർ : പൂവറ്റൂർ കിഴക്ക് കൊയ്പള്ളിൽ ദുർഗാദേവീക്ഷേത്രത്തിൽ അനിഴം ഉത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ ആറിന് പൊങ്കാല, 10-ന് കലശപൂജ, നാഗപൂജ, കലശാഭിഷേകം, നൂറുംപാലും. തന്ത്രി നാരായണര് വാസുദേവര് മുഖ്യകാർമികനാകും. വൈകീട്ട് അഞ്ചരയ്ക്ക് സോപാന സംഗീതം.