ശാസ്താംകോട്ട : വാർഷികപദ്ധതി ജില്ലാ ആസുത്രണസമിതിക്ക് മുൻപാകെ യഥാസമയം സമർപ്പിക്കാതെ പഞ്ചായത്ത് ഭരണസമിതി വീഴ്ചവരുത്തിയതായി ആരോപിച്ച് ബി.ജെ.പി. പ്രവർത്തകർ കുന്നത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുൻ ജില്ലാ പ്രസിഡന്റ് തുരുത്തിക്കര രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധാചന്ദ്രൻ അധ്യക്ഷത വഹിച്ചു.

നേതാക്കളായ സന്തോഷ് ചിറ്റേടം, പി.എൻ.മുരളീധരൻപിള്ള, നെടിയവിള രാജേഷ്, മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ അമൽരാജ്, അനീഷ, പ്രഭാകുമാരി, അനില, സൂര്യ ജെ., മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഗീതാഞ്ജലി എന്നിവർ നേതൃത്വം നൽകി.