പത്തനാപുരം : പെൻഷൻകാരോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി പ്രവർത്തിക്കാൻ തീരുമാനിച്ചതായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ഡി.ജോൺ അധ്യക്ഷത വഹിച്ചു. ജി.ഡാനിയേൽ, വെട്ടിക്കവല ശിവശങ്കരൻ, സന്തോഷ്‌കുമാർ, സി.എം.മജീദ്, മാലിക്, കെ.മജീദ്, കമലാസനപ്പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.