കുണ്ടറ : ചന്ദനത്തോപ്പ് ചിന്മയ മിഷനും വിദ്യാലയവും സംയുക്തമായി 28-മത് സ്വാമി ചിന്മയാനന്ദ സമാധിദിനം ആചരിച്ചു. കൊല്ലം ചിന്മയ മിഷൻ ആചാര്യ സ്വാമി കല്യാൺജിയുടെ കാർമ്മികത്വത്തിൽ തിലഹോമം, ഗുരുപാദുകപൂജ, അർച്ചന, ഭജൻ, രാമായണപാരായണം എന്നിവ നടന്നു.

സെക്രട്ടറി കുണ്ടറ ജി.ഗോപിനാഥ്, പ്രിൻസിപ്പൽ എ.നിർമ്മല, വൈസ് പ്രിൻസിപ്പൽ എസ്.എസ്.നിഷ, ട്രഷറർ ജെ.രമേഷ്, തങ്കപ്പൻ പിള്ള, ഇന്ദിരാഭായി, ലളിതാംബിക, മുരളീകൃഷ്ണ എന്നിവർ പങ്കെടുത്തു.