ചാത്തന്നൂർ : കശുവണ്ടി ഫാക്ടറികൾ തുറക്കുക അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുക എന്ന ആവശ്യമുന്നയിച്ച് പാരിപ്പള്ളിയിൽ യു.ടി.യു.സി.യുടെയും ആർ.എസ്.പി.യുടെയും നേതൃത്വത്തിൽ കശുവണ്ടിത്തൊഴിലാളികൾ നിൽപ്പുസമരം നടത്തി.

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്നുപ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ സർക്കാർ ഏറ്റെടുത്ത്‌ തൊഴിലാളികൾക്ക് ജോലി നൽകണമെന്നും ജോലിയില്ലാത്ത കശുവണ്ടിത്തൊഴിലാളികൾക്ക് ഓണത്തിന് 5,000 രൂപ സാമ്പത്തികസഹായം നൽകണമെന്നും യു.ടി.യു.സി. ആവശ്യപ്പെട്ടു.

പാരിപ്പള്ളി കെ.പി.പി. ഫാക്ടറി പടിക്കൽ നടത്തിയ സമരം കശുവണ്ടിത്തൊഴിലാളി യൂണിയൻ (യു.ടി.യു.സി.) സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി. മണ്ഡലം കമ്മിറ്റി അംഗം ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി. ജില്ലാ കമ്മിറ്റി അംഗം രാജൻ കുറുപ്പ്, എൽ.സി. സെക്രട്ടറി എസ്.പി.ശാന്തികുമാർ, യു.ടി.യു.സി. കൺവീനർ പാരിപ്പള്ളി ഷിബു, ജില്ലാ കമ്മിറ്റി അംഗം സുഗതൻ പറമ്പിൽ, തൊഴിലാളികളായ ഉഷ, ലീല, സന്ധ്യ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.