കൊട്ടാരക്കര : താലൂക്കാശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി കുലശേഖരനല്ലൂർ ഏലാ ഏറ്റെടുക്കണമെന്ന ആവശ്യവുമായി നിവേദനം നൽകി. പൊതുപ്രവർത്തകൻ എസ്.രാജശേഖരൻ നായരാണ് മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകിയത്.

പുറമ്പോക്കുഭൂമിയായ ഏലാ പലരും കൈയേറിയിരിക്കുകയാണ്.

ആശുപത്രിയുടെ പുറകിൽ പമ്പുഹൗസിനോടു ചേർന്ന ഏലാഭൂമി ഏറ്റെടുത്താൽ ആശുപത്രി വികസനം സാധ്യമാകുമെന്നും നിവേദനത്തിൽ പറയുന്നു.