എഴുകോൺ : ഇരുമ്പനങ്ങാട് വട്ടമൺകാവ് മഹാദേവർക്ഷേത്രത്തിൽ നവീകരിച്ച ആനക്കൊട്ടിലിന്റെ സമർപ്പണം നടന്നു.

ക്ഷേത്രം പ്രസിഡന്റ് ടി.ആർ.ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗോപാലപിള്ള, സെക്രട്ടറി വി.വിക്രമൻ നായർ, ട്രഷറർ ബി.ഉണ്ണിക്കൃഷ്ണൻ, സമിതി അംഗങ്ങളായ ഇരുമ്പനങ്ങാട് ഹരിദാസ്, ജി.മോഹനൻ, ശിവപ്രസാദ്, കൃഷ്ണൻകുട്ടി തുടങ്ങിവർ പങ്കെടുത്തു.