ചാത്തന്നൂർ : എസ്.എൻ.ഡി.പി.യോഗം 806-ാം നമ്പർ ആദിച്ചനല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിക്കും. ശാഖാ പരിധിയിലെ അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എട്ടിനുമുൻപായി ശാഖാ സെക്രട്ടറി ശ്രീകുമാറിനു നൽകണമെന്ന് പ്രസിഡന്റ് പി.അനിലാൽ അറിയിച്ചു.