ഓയൂർ : എ.ഐ.വൈ.എഫ്. പൂയപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂയപ്പള്ളിയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അണുനാശനം നടത്തി. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, പഞ്ചായത്ത്‌ ഓഫീസ്, മാർക്കറ്റ്, വിവിധ ബാങ്കുകൾ, എ.ടി.എം., ബസ്റ്റോപ്പ് എന്നിവിടങ്ങളിലാണ് അണുനാശനം നടത്തിയത്. മേഖലാ കമ്മിറ്റി സെക്രട്ടറി സുജിത്, പ്രസിഡന്റ്‌ രതീഷ്, മണ്ഡലം ജോയിന്റ് സെക്രട്ടറി സുനിൽ, മേഖലാ കമ്മിറ്റി അംഗങ്ങളായ അജീഷ്, അജിൻ, അനന്തു, ശരത്, ബിനൂബ്, കണ്ണൻ, സജിൻ എന്നിവർ പങ്കെടുത്തു.