ചവറ : ചവറ ബേബി ജോൺ സ്മാരക സർക്കാർ കോളേജിൽ പുതിയ കോഴ്സുകൾ അനുവദിച്ച സംസ്ഥാന സർക്കാർ നടപടി അഭിനന്ദനാർഹമെന്ന് എസ്.എഫ്.ഐ. ചവറ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അറിയിച്ചു. ബി.എസ്‌സി.ക്ക് പുതിയ കോഴ്സുകൾ അനുവധിച്ചതിനോടൊപ്പം ബി.എ.യ്ക്കുകൂടി കോഴ്സുകൾ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തേവലക്കര പി.എം.എൽ.പി.സ്കൂളിൽ നടന്ന സമ്മേളനം ആലപ്പുഴ ജില്ലാ സെക്രട്ടറി എ.എ.അക്ഷയ് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് മനുമോഹൻ അധ്യക്ഷത വഹിച്ചു. രക്തസാക്ഷിപ്രമേയം ഷബാസും അനുശോചനപ്രമേയം അനന്ദുവും അവതരിപ്പിച്ചു. സമ്മേളനത്തിൽ സി.പി.എം. ലോക്കൽ സെക്രട്ടറി എസ്.അനിൽ, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.അനന്ദു, സന്ദീപ് ലാൽ, ആര്യാപ്രസാദ്, കെ.മനോഹരൻ ജിതിൻ പത്രോസ്, ഗോകുൽ, റെമീസ്, അലീന, ശ്രീജു എന്നിവർ സംസാരിച്ചു.

മനു മോഹൻ (പ്രസി.), ഷബാബ്, ശ്രീലക്ഷ്മി, ശ്രീരാജ്(വൈസ് പ്രസി.മാർ), എം.ലിഥിൻ(സെക്ര.), യേശുദാസ്, ശരത്, അനന്ദു(ജോ. സെക്ര.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.