കൊട്ടാരക്കര : ഉഗ്രൻകുന്നിൽ മാലിന്യസംസ്കരണ പ്ലാന്റിനുസമീപം തീപ്പിടിത്തമുണ്ടായി. മാലിന്യക്കൂനയിൽ പടർന്ന തീ സമീപത്തെ പറമ്പിലേക്കും പടരുകയായിരുന്നു. അടുത്തുള്ള റബ്ബർതോട്ടത്തിലേക്കും തീ പടർന്നെങ്കിലും അഗ്നിരക്ഷാസേനയെത്തി അണച്ചു. കൊട്ടാരക്കരയിൽനിന്നും പത്തനാപുരത്തുനിന്നും അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. നഗരസഭാധ്യക്ഷൻ എ.ഷാജുവും സ്ഥലത്തെത്തിയിരുന്നു.