കൊട്ടാരക്കര : 50 രൂപയ്ക്ക് പെട്രോൾ നൽകുമെന്ന ബി.ജെ.പി.യുടെ തിരഞ്ഞെടപ്പ് വാഗ്ദാനം യൂത്ത് ഫ്രണ്ട്(ബി) നടപ്പാക്കി. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് യൂത്ത് ഫ്രണ്ട് സൗജന്യ നിരക്കിൽ പെട്രോൾ വിതരണം ചെയ്തത്.

കിഴക്കേത്തെരുവിലെ ഓട്ടോ-ടാക്സി തൊഴിലാളികളുൾപ്പെടെ നൂറുപേർക്കാണ് അമ്പത് രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വീതം നൽകിയത്. സംഘടന ജില്ലാ ജന. സെക്രട്ടറി ലിബിൻ പുന്നൻ ഉദ്ഘാടനം ചെയ്തു. സംഘടന അംഗത്വവിതരണം ജില്ലാ പ്രസിഡന്റ് മനു ജോയിയും നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് ഷിബു ജി.മേലിലയുടെ അധ്യക്ഷതയിൽ രാജേഷ് ജോൺ, രാജീവ് കൃഷ്ണൻ, വി.ജെ.വിജയകുമാർ, ഗംഗാധരൻ പിള്ള, സാജൻ കോശി, ജെസ്സി റെജി തുടങ്ങിയവർ സംസാരിച്ചു.