: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ കേരളോത്സവത്തിനുള്ള രജിസ്‌ട്രേഷൻ, വിഡിയോ അപ്‌ലോഡിങ്‌ എന്നിവയ്ക്കുള്ള അവസാന തീയതി 12 വരെ നീട്ടി. www.keralotsavam.comൽ മത്സരാർഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്യാം, വീഡിയോകളും നൽകാം. ഫോൺ: 0474-2798440, 94474 08609.

സായുധസേനാ പതാകദിനം

: ഇക്കൊല്ലത്തെ സായുധസേനാ പതാകദിനാഘോഷവും പതാകനിധി സമാഹരണവും ഏഴിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11-ന് കളക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്യും. ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് പി.വിശ്വനാഥൻ അധ്യക്ഷനാകും.

കുടുംബശ്രീയിൽ ജോലി ഒഴിവ്

: കുടുംബശ്രീ ജലജീവൻ മിഷൻ പദ്ധതി നിർവഹണത്തിന് വിവിധ തസ്തികകളിൽ കരാർ ഒഴിവുണ്ട്.

ടീം ലീഡർ: യോഗ്യത-എം.എസ്.ഡബ്ള്യു./എം.എ.സോഷ്യോളജി. വനിതകൾക്ക് മുൻഗണന.

കമ്യൂണിറ്റി ഫെസിലിറ്റേറ്റർ: യോഗ്യത-ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഗ്രാമ/സാമൂഹിക വികസനവുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം/ജലവിതരണപദ്ധതികളിലെ ജോലിപരിചയം അഭികാമ്യം.

ഒഴിവുകൾ മൺറോത്തുരുത്ത്, തെക്കുംഭാഗം, നീണ്ടകര, പെരിനാട്, വെസ്റ്റ് കല്ലട, ആലപ്പാട്, തേവലക്കര, മൈനാഗപ്പള്ളി എന്നിവിടങ്ങളിൽമാത്രം. ഗ്രാമപ്പഞ്ചായത്തിലുള്ളവർമാത്രമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ പി.ഒ.-691013 വിലാസത്തിൽ ഒൻപതിനകം സമർപ്പിക്കണം. പ്രായപരിധി 20-45. ഫോൺ: 0474-2794692.

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

: കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന്‌ പെൻഷൻ വാങ്ങുന്നവർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് 31-നു മുൻപായി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി. ബിൽഡിങ്‌ രണ്ടാംനില, ചാക്കോരത്തുകുളം, വെസ്റ്റ് ഹിൽ പി.ഒ, കോഴിക്കോട്-673005 വിലാസത്തിൽ ഹാജരാക്കണം.

ലൈഫ് സർട്ടിഫിക്കറ്റ് www.kmtboard.com വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0495-2966577.