തെന്മല : റോസ്‌മലയിൽ ഷാഹുലിന്റെ നൂറോളം വാഴക്കുലകൾ കുരങ്ങുകൾ നശിപ്പിച്ചു. പകുതിയിലേറെ പാകമായ കുലകളാണ് കുരങ്ങുകൾ ആഹാരമാക്കുകയും നശിപ്പിക്കുകയും ചെയ്തത്. നാലേക്കറോളം സ്ഥലത്ത് വാഴക്കൃഷിയായിരുന്നു. കൂടാതെ പുലിയും ജനവാസമേഖലയിൽ ഭീഷണിയുയർത്തുന്നുണ്ട്.