ശാസ്താംകോട്ട : പടിഞ്ഞാറേ കല്ലടയിൽ ചതുപ്പിൽ സൂക്ഷിച്ചിരുന്ന 300 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി. കോതപുരം കണ്ണങ്കാട്ടുകടവിനു സമീപത്തെ ചതുപ്പിനോടുചേർന്നുള്ള തോട്ടിലായിരുന്നു ഇതു സൂക്ഷിച്ചിരുന്നത്. അൻപതുലിറ്റർവീതം കൊള്ളുന്ന കന്നാസുകളിലാക്കി കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു കോട. തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സൂക്ഷിച്ചിരുന്നതാണ് കോടയെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാരപിള്ള പറഞ്ഞു.
പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർമാരായ എസ്.വിനയകുമാർ, എസ്.രതീഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, വിജു, അൻഷാദ്, ഷീബ എന്നിവർ നേതൃത്വം നൽകി. ലഹരി ഉപയോഗവും വാറ്റും വിൽപ്പനയും ശ്രദ്ധയിൽപ്പെട്ടാൽ 9400069457 എന്ന നമ്പരിൽ അറിയിക്കാം.